രാജീവ് ഗാന്ധിക്കെതിരായ പരാമര്‍ശത്തിലും മോഡിക്ക് ക്ലീന്‍ ചിറ്റ്

ന്യൂദല്‍ഹി- കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അച്ഛന്‍ ഒന്നാം നമ്പര്‍ അഴിമതിക്കാരനായാണ് മരിച്ചതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പരാമര്‍ശത്തില്‍ പെരുമാറ്റ ചട്ട ലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢില്‍ ശനിയാഴ്ചയാണ് പ്രധാനമന്ത്രി മോഡി വിവാദ പരാമര്‍ശം നടത്തിയത്. നിങ്ങളുടെ അച്ഛന്‍ മിസ്റ്റര്‍ ക്ലീനാണെന്ന് മുഖസ്തുതിക്കാര്‍ മാത്രമാണ് പറയുന്നതെന്നും ഒന്നാം നമ്പര്‍ അഴിമതിക്കാരനായാണ് അദ്ദേഹം മരിച്ചതെന്നുമാണ് മോഡി പറഞ്ഞിരുന്നത്.
മോഡിക്ക് പ്രചാരണ വിലക്ക് ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹരജിയാണ് ഇലക്്ഷന്‍ കമ്മീഷന്‍ തള്ളിയത്.

 

Latest News