Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബ്രൂണെയില്‍ സ്വവര്‍ഗബന്ധത്തിന് വധശിക്ഷയില്ല 

ബന്ദര്‍ സെറി ബഗവന്‍-ലോകവ്യാപകമായി പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് ബ്രൂണയ് സുല്‍ത്താന്‍ ഹസനല്‍ ബോല്‍ക്കിയ സ്വവര്‍ഗബന്ധത്തിന് വധശിക്ഷ നല്‍കാനുള്ള തീരുമാനം മരവിപ്പിച്ചു. ലോകമെമ്പാടുമുളള ബ്രൂണയ് സുല്‍ത്താന്റെ ഹോട്ടലുകള്‍ ബഹിഷ്‌കരിക്കാന്‍ ഹോളിവുഡ് സൂപ്പര്‍താരം ജോര്‍ജ് ക്ലൂണി, ഇതിഹാസ ഗായകന്‍ എല്‍ട്ടണ്‍ ജോണ്‍ തുടങ്ങിയവര്‍ ആഹ്വാനം ചെയ്യുകയും വമ്പന്‍ കമ്പനികള്‍ അത് ഏറ്റെടുക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ബോല്‍ക്കിയുടെ ഈ തീരുമാനം.
കഴിഞ്ഞ മാസമാണ് രാജ്യത്ത് സ്വവര്‍ഗബന്ധം, പങ്കാളിക്കൊപ്പമല്ലാത്ത ശാരീരികബന്ധം, മാനഭംഗം മുതലായവയ്ക്ക് കല്ലെറിഞ്ഞു കൊല ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ കൊണ്ടു വന്നത്. നിയമത്തെക്കുറിച്ച് തെറ്റിദ്ധാരണങ്ങളും ഉത്കണ്ഠകളും വളര്‍ന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്ന് കഴിഞ്ഞ ദിവസമാണ് സുല്‍ത്താന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

Latest News