Sorry, you need to enable JavaScript to visit this website.

പുതിയ കാറുകളുടെ വിൽപന കുറഞ്ഞു; യൂസ്ഡ് കാറുകളുടേത് കൂടി

പുതിയ കാറുകളോടുള്ള താൽപര്യം കുറഞ്ഞപ്പോൾ പഴയ കാറുകളോടുള്ള താൽപര്യം കൂടി. കാർ നിർമാതാക്കൾക്ക് കഴിഞ്ഞ മാസം വിൽപനയിൽ വൻ ഇടിവാണ് അനുഭവപ്പെട്ടത്.  രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി  ഇന്ത്യക്ക് 18.7 ശതമാനം വിൽപനയുടെ  ഇടിവാണുണ്ടായത്. രണ്ടാം സ്ഥാനക്കാരായ ഹ്യുണ്ടായ് മോട്ടോർ  ഇന്ത്യക്ക് ഇടിവ് നേരിട്ടത് 10.1 ശതമാനം. അതേ സമയം ഹോണ്ട കാർസ് ഇന്ത്യ വിൽപനയിൽ 23 ശതമാനം വർധന കൈവരിച്ചു. 
ഇരുചക്ര വാഹന വിപണിക്ക് കാര്യമായ ക്ഷീണം ഉണ്ടായില്ല. സുസുക്കി മോട്ടോർ സൈക്കിൾ ഇന്ത്യ 12.57 ശതമാനം വർധനയോടെ 65,942 വാഹനങ്ങൾ വിൽപന നടത്തി. ടിവിഎസ് മോട്ടോർ കമ്പനി 5 ശതാനം വർധന നേടി. അതേസമയം റോയൽ എൻഫീൽഡിന് 17 ശതമാനം വിൽപന ഇടിവുണ്ടായി.
യൂസ്ഡ് കാർ വിപണി മുന്നോട്ട് കുതിക്കുകയാണ്. ഉപയോഗിച്ച കാറുകളുടെ വിൽപന വളർച്ച  വരും വർഷങ്ങളിലും തുടരുമെന്നാണ് റിപ്പോർട്ട്. 2022 ആകുമ്പോഴേക്കും യൂസ്ഡ് കാർ വിപണിയിൽ പ്രതിവർഷം 70 ലക്ഷം വാഹനങ്ങളുടെ ഇടപാടുകൾ നടക്കുമെന്നാണ് സൂചന. ഇക്കഴിഞ്ഞ സാമ്പത്തിക വർഷം 40 ലക്ഷം കാറുകളുടെ  ഇടപാടുകൾ യൂസ്ഡ് വിപണിയിലുണ്ടായി.  
ഇന്ത്യൻ കാർ കമ്പനികളും വിദേശ കമ്പനികളും ഒരുപോലെ ഈ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. അതോടൊപ്പം പ്രാദേശിക വിപണിയും സജീവമാണ്. യൂസ്ഡ് വാഹനങ്ങളോടുള്ള താൽപര്യം കൂടുന്നതിനാൽ വരും വർഷങ്ങളിലും വളർച്ചയുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.  

Latest News