Sorry, you need to enable JavaScript to visit this website.

ചീഫ് ജസ്റ്റിസിനെതിരായ പരാതിയിൽ കഴമ്പില്ലെന്ന് അന്വേഷണ സമിതി

ന്യൂദൽഹി- സുപ്രീം കോടതി ചീഫ് ജസ്റ്റീസിനെതിരായ ലൈംഗിക പീഡന പരാതിയിൽ കഴമ്പില്ലെന്ന് ആഭ്യന്തര അന്വേഷണ സമിതി കണ്ടെത്തി. ജസ്റ്റിസ് എസ്.ബ ബോബ്‌ഡെ അധ്യക്ഷനായ ആഭ്യന്തര അന്വേഷണസമിതി റിപ്പോർട്ട് ജസ്റ്റിസ് എൻ.വി രമണയ്ക്ക് കൈമാറി. ചീഫ് ജസ്റ്റിസിനും റിപ്പോർട്ടിന്റെ പകർപ്പ് കൈമാറി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗേയ്‌ക്കെതിരെ കഴിഞ്ഞദിവസമാണ് മുൻ ജീവനക്കാരി ലൈംഗിക പീഡന പരാതി നൽകിയത്. ഇത് അന്വേഷിക്കാൻ സുപ്രീം കോടതി ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിക്കുകയായിരുന്നു.
 

Latest News