കൊളംബോ- ഏപ്രില്‍ 21നുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ജനങ്ങള്‍ അവരുടെ പക്കലുള്ള വാളുകളും വലിയ കത്തികളും തൊട്ടടുത്ത പോലീസ് സ്റ്റേഷനുകളില്‍ ഏല്‍പ്പിക്കണമെന്ന് പോലീസ് അറിയിപ്പ്. ഇതിനായി ഞായറാഴ്ച വരെയാണ് സമയം അനുവദിച്ചിരുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കു ശേഷം കൊളംബോയിലെ സ്കൂളുകള്‍ക്കു സമീപം വാഹനം പാര്‍ക്ക് ചെയ്യരുതെന്നും ഈ പ്രദേശങ്ങളില്‍ സുരക്ഷാ പരിശോധനാ നടത്തുമെന്നും പോലീസ് അറിയിച്ചു. 253 പേര് കൊല്ലപ്പെട്ട ഭീകരാക്രമണത്തിനു ശേഷം രാജ്യത്തു പലയിടങ്ങളില്‍ നിന്നായി നിരവധി ആയുധങ്ങള്‍ പോലീസും സുരക്ഷാ സേനയും പിടിച്ചെടുത്തിരുന്നു.