അഹമ്മദാബാദ്-ഗുജറാത്തിലെ അഹമ്മദാബാദില്‍ പൊതുസ്ഥലത്ത് ഗാനമേള, മിമിക്രി തുടങ്ങിയവ അവതരിപ്പിക്കുന്നതിന് വിലക്ക്. സുരക്ഷാപ്രശ്‌നം ചൂണ്ടിക്കാണിച്ചാണ് അഹമ്മദാബാദ് പൊലീസ് കമ്മീഷണര്‍ പതിനാല് ദിവസത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മേയ് ഏഴ് മുതല്‍ 21 വരെയാണ് വിലക്ക്.വിലക്കുള്ള ദിവസങ്ങളില്‍ ആയുധങ്ങളുമായി സഞ്ചരിക്കാനോ പൊതുസ്ഥലത്ത് ഗാനമേള, വാദ്യോപകരണങ്ങള്‍, മിമിക്രി, ചിത്രപ്രദേര്‍ശനം തുടങ്ങിയ നടത്താനോ പാടില്ല. പൊതുസ്ഥലത്ത് നടക്കുന്ന കൂട്ടായമകളും പ്രതിഷേധങ്ങളും പതിനാല് ദിവസം ദിവസത്തേക്ക് കര്‍ശനമായി നിയന്ത്രിക്കുമെന്നും അധികൃതര്‍ അറിയിച്ചു.