പശുമോഷണം ആരോപിച്ച് ബിഹാറില്‍ ഒരാളെ തല്ലിക്കൊന്നു

പട്‌ന- ബിഹാറില്‍ പശുമോഷണം ആരോപിച്ച് ഒരാളെ സംഘംചേര്‍ന്ന് തല്ലിക്കൊന്നു. അരാരിയയിലെ ദക് ഹരിപുര്‍ ഗ്രാമത്തിലാണ് സംഭവം. അയല്‍ ഗ്രാമത്തില്‍ നിന്നുള്ള മഹേഷ് യാദവ് (44) ആണ് കൊല്ലപ്പെട്ടത്.
മറ്റുരണ്ടു പേരോടൊപ്പം പശുവിനെ മോഷ്ടിച്ചെന്നാരോപിച്ചു പിടികൂടിയ മഹേഷ് യാദവിനെ ആള്‍ക്കൂട്ടം തല്ലിക്കൊല്ലുകയായിരുന്നു. മഹേഷ് യാദവിനെതിരെ പശുമോഷണത്തിന് നേരത്തെ കേസുകളുണ്ടെന്ന് പോലീസ് പറയുന്നു. ആള്‍ക്കൂട്ട കൊലയില്‍ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് പറഞ്ഞു.

 

Latest News