ശ്രീലങ്കയെ മാതൃകയാക്കി ഇന്ത്യയിലും നിഖാബ് നിരോധിക്കണമെന്ന് ശിവസേന

മുംബൈ- ശ്രീലങ്കയെ മാതൃകയാക്കി ഇന്ത്യയും പൊതുസ്ഥലങ്ങളില്‍ മുഖാവരണം നിരോധിക്കണമെന്ന ആവശ്യവുമായി ശിവസേന. ഭീകരാക്രമണത്തെത്തുടര്‍ന്ന് ശ്രീലങ്കയില്‍ മുഖാവരണം നിരോധിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലും ബുര്‍ഖയും മുഖാവരണങ്ങളും നിരോധിക്കണമെന്നു ശിവസേന ആവശ്യപ്പെട്ടു. പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലാണ് ശിവസേന ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്.

ആളുകളെ തിരിച്ചറിയുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് എളുപ്പത്തില്‍ സാധിക്കാന്‍ ഇത് അനിവാര്യമാണ്. നിരോധനം ഏര്‍പ്പെടുത്തുന്നതിലൂടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ആളുകളെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കുമെന്നും നിഖാബും ബുര്‍ഖയും  പൊതു ഇടങ്ങളില്‍ ധരിക്കാന്‍ അനുവദിക്കുന്നത് രാജ്യസുരക്ഷക്കു പ്രശ്‌നമുണ്ടാക്കുമെന്നും ലേഖനത്തില്‍ പറയുന്നു.

ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ ചര്‍ച്ചുകളിലും ഹോട്ടലുകളിലുമുണ്ടായ ചാവേര്‍ ആക്രമണത്തെ തുടര്‍ന്നുള്ള അന്വേഷണത്തിന്റെ ഭാഗമായി മുഖം മറക്കുന്ന നിഖാബ് നിരോധിച്ചിട്ടുണ്ട്.

 

Latest News