ന്യൂദൽഹി- അൻപത് ശതമാനം വി.വി പാറ്റ് എണ്ണണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സുപ്രീം കോടതിയിൽ പുനപരിശോധന ഹരജി ഫയൽ ചെയ്തു. അൻപത് ശതമാനം വി.വിപാറ്റ് എണ്ണണമെന്ന ഹർജി തള്ളിയതിന് എതിരെയാണ് പ്രതിപക്ഷ പാർട്ടികൾ പുനപരിശോധന ഹർജി നൽകിയത്. 21 പ്രതിപക്ഷ പാർട്ടികളാണ് പുനപരിശോധന ഹർജി നൽകിയത്
ഒരു ലോക്‌സഭ മണ്ഡലത്തിലെ ഓരോ നിയമസഭാ മണ്ഡലത്തിലും അഞ്ച് വോട്ടിങ് യന്ത്രങ്ങളിലെ വി.വിപാറ്റ് എണ്ണാൻ ആയിരുന്നു നേരത്തെ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. വോട്ടെണ്ണാൻ കൂടുതൽ സമയം വേണ്ടി വരുമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യം അംഗീകരിച്ചാണ് നേരത്തെ അൻപത് ശതമാനം വി.വിപാറ്റ് എണ്ണണമെന്ന ആവശ്യം സുപ്രീം കോടതി നിരാകരിച്ചത്.