ടെഹ്റാന്- അമേരിക്കയുടെ സൈന്യത്തെ ഭീകരരായി പ്രഖ്യാപിക്കുന്ന പ്രമേയം ഇറാന് പാര്‍ലമെന്റ് ബഹുഭൂരിപക്ഷത്തോടെ പാസാക്കി. ഇറാന് എണ്ണ വാങ്ങുന്ന ഒരു രാജ്യത്തിനും മേലില്‍ ഉപരോധത്തില്‍നിന്ന് ഒഴിവില്ലെന്ന അമേരിക്ക പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇറാന്റെ നടപടി.
നേരത്തെ, മിഡില്‍ ഈസിറ്റിലുള്ള യു.എസ് സൈനികര്‍ ഭീകരരാണെന്ന പ്രമേയം ഇറാന് പാര്‍ലമെന്റ് പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ മുഴുവന്‍ യു.എസ് സൈന്യത്തേയും അതില്‍ ഉള്‍പ്പെടുത്തിയിരിക്കയാണ്. ഈ മാസാദ്യം ഇറാന് സേനയായ വിപ്ലവ ഗാര്‍ഡിനെ ഭീകരരായി പ്രഖ്യാപിച്ച അമേരിക്കയുടെ നടപടിക്കുള്ള തിരിച്ചടിയാണ് ഇറാന്റെ പ്രമേയം.