ലഖ്‌നൗ- ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ രേഖപ്പെടുത്തുന്ന എല്ലാ വോട്ടും ബി.ജെ.പിക്കായി രജിസ്റ്റർ ചെയ്തു വച്ചിരിക്കുകയാണെന്ന് സമാജ് വാദി അധ്യക്ഷൻ അഖിലേഷ് യാദവ്. മിക്ക പോളിംഗ് ഉദ്യോഗസ്ഥർക്കും ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിക്കാൻ ആവശ്യമായ പരിശീലനം പോലും നൽകിയിട്ടില്ലെന്നും അഖിലേഷ് ട്വീറ്റ് ചെയ്തു.
രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ഇ.വി.എം തകരാറിലാണ്. അല്ലെങ്കിൽ ബി.ജെ.പിക്കായി വോട്ട് പോകുന്നു. ഇ.വി.എം ഉപയോഗിക്കത്തക്ക പരിശീലനം പോളിംഗ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടില്ലെന്നും അധികൃതർ തന്നെ പറയുന്നു. 50000 കോടിയോളം ചിലവിടുന്ന ഒരു തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇത് കുറ്റകരമായ അനാസ്ഥയാണെന്നും അഖിലേഷ് ട്വീറ്റ് ചെയ്തു.