ബിജെപി വിമര്‍ശിക്കുന്നവരെ നാലു മണിക്കൂറിനകം ശരിയാക്കുമെന്ന് കേന്ദ്ര മന്ത്രിയുടെ ഭീഷണി

ഘാസിപൂര്‍- ബിജെപിയെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ മാഫിയാ സ്റ്റൈലില്‍ ഭീഷണിയുമായി കേന്ദ്ര മന്ത്രി മനോജ് സിന്‍ഹ. പാര്‍ട്ടിയെ വിമര്‍ശിക്കുന്നവരെ നാലു മണിക്കൂറിനകം ശരിയാക്കുമെന്നാണ് അദ്ദേഹം മത്സരിക്കുന്ന ഉത്തര്‍ പ്രദേശിലെ ഘാസിപൂരില്‍ തെരഞ്ഞെടുപ്പു പ്രചരണ പരിപാടിയില്‍ പ്രസംഗിച്ചത്. മൂന്ന് തവണ ബിജെപി ടിക്കറ്റില്‍ പാര്‍ലമെന്റിലെത്തിയ ആളാണ് മനോജ് സിന്‍ഹ. 'ആരെങ്കിലും ഒരു ബിജെപി പ്രവര്‍ത്തകന്റെ നേര്‍ക്ക് വിരല്‍ ചൂണ്ടിയാല്‍, നാലു മണിക്കൂര്‍ ശേഷം ആ വിരല്‍ സുരക്ഷിതമായി ഉണ്ടാവില്ലെന്ന് ഞാന്‍ ഉറപ്പു തരുന്നു. അഴിമതിയും അനധികൃത സ്വത്തും കുഴിച്ചുമൂടാന്‍ ബിജെപി പ്രവര്‍ത്തകര്‍ തയാറാണ്. ഒരു ബിജെപി പ്രവര്‍ത്തകന്റെ കണ്ണിലേക്കു നോക്കാനുള്ള തന്റേടം ആര്‍ക്കുമില്ല. ആരെങ്കിലും നോക്കുകയാണെങ്കില്‍ ആ കണ്ണുകളും സുരക്ഷിതമായിരിക്കില്ല,' പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളിക്കിടെ മന്ത്രി പ്രസംഗിച്ചു. കേന്ദ്ര റെയില്‍വെ സഹമന്ത്രിയാണ് മനോജ് സിന്‍ഹ.

Latest News