Sorry, you need to enable JavaScript to visit this website.

ശ്രീനഗര്‍ ലോക്‌സഭാ സീറ്റില്‍ 90 ബൂത്തുകളില്‍ ആരും വോട്ട് ചെയ്തില്ല

ശ്രീനഗര്‍- ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് നടന്ന വ്യാഴാഴ്ച കശ്മീരിലെ 90 പോളിംഗ് ബൂത്തുകളില്‍ ആരും വോട്ട് ചെയ്തില്ല. പ്രധാനമായും ശ്രീനഗര്‍ നഗര ഹൃദയത്തിലെ ബൂത്തുകളിലാണ് ഒരാള്‍ പോലും എത്താതിരുന്നത്. ശ്രീനഗര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന എട്ട് നിയമസഭാ മണ്ഡലങ്ങളിലെ 50 പോളിംഗ് ബൂത്തുകളില്‍ പൂജ്യമാണ് പോളിംഗ്. മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ലയും ഉമര്‍ അബ്ദുല്ലയും വോട്ട് രേഖപ്പെടുത്തിയ സോനാവാറില്‍ 12 ശതമാനം പോളിങ് നടന്നപ്പോള്‍ ഈദ്ഗാഹില്‍ വെറും 3.3 ശതമാനം പോളിങ് മാത്രമാണ് രേഖപ്പെടുത്തിയത്. 2017ലെ ഉപതിരഞ്ഞെടുപ്പില്‍ വ്യാപക സംഘര്‍ഷമുണ്ടായിരുന്ന ബുദ്ഗാമില്‍ ഇത്തവണ 13 ബൂത്തുകളില്‍ വോട്ടെടുപ്പ് നടന്നില്ല. ശ്രീനഗറില്‍ ആകെ 14.8 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. 2014ലും രാജ്യത്തെ ഏറ്റവും കുറഞ്ഞ പോളിങ് ശ്രീനഗറിലായിരുന്നു. 25.86 ശതമാനമായിരുന്നു അന്ന് പോളിങ്. 2017 ഉപതിരഞ്ഞെടുപ്പില്‍ ഇത് 7.2 % ആയി കുറഞ്ഞു. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും സിറ്റിങ് എംപിയുമായ ഫാറൂഖ് അബ്ദുല്ല മത്സരിക്കുന്ന മണ്ഡലത്തില്‍ പി.ഡി.പിയിലെ സയ്യിദ് മുഹ്സിനും ബി.ജെ.പിയിലെ ഖാലിദ് ജഹാംഗീറും പീപ്പിള്‍സ്് കോണ്‍ഫറന്‍സിലെ ഇര്‍ഫാന്‍ അന്‍സാരിയുമാണ് മുഖ്യ എതിര്‍ സ്ഥാനാര്‍ഥികള്‍.

Latest News