വെഡിങ് ഫോട്ടോഷൂട്ടുകള്‍ക്കെത്തുന്ന നവദമ്പതിമാര്‍ക്കു വേണ്ടി ഏതറ്റം വരെ പോകാനും വെഡിങ് ഫോട്ടോഗ്രാഫര്‍മാര്‍ തയാറാണ്. കൂടുതല്‍ സിനിമാറ്റിക്കും സാഹസികവുമായ പരീക്ഷണങ്ങളാണ് ഇപ്പോള്‍ ഫോട്ടോഗ്രാഫര്‍മാര്‍ നടത്തി വരുന്നത്. ഒരു മികവേറിയ ഷോട്ടിനു വേണ്ടി മരക്കൊമ്പില്‍ തലകീഴായി തൂങ്ങിക്കിടക്കുന്ന ഫോട്ടോഗ്രാഫറുടെ ചിത്രം വൈറലായത് ഈയിടെയാണ്. ഇതിനു ശേഷം ഏപാളിപ്പോയ ഒരു വെഡിങ് ഷൂട്ട് രംഗമാണ് ഇപ്പോല്‍ ഫേസ്ബുക്കില്‍ വൈറലായിരിക്കുന്നത്. മേയ് ആറിന് വിവാഹിതരാകുന്ന ടിജിന്‍ ശില്‍പ ദമ്പതികളുടെ വിവാഹക്ഷണ വിഡിയോ ഷൂട്ടാണിത്. ഫോട്ടോഗ്രാഫറുടെ നിര്‍ദേശം അനുസരിച്ച് ചുംബിക്കാനൊരുങ്ങിയ ദമ്പതികള്‍ വഞ്ചി മറിഞ്ഞ് പുഴയില്‍ വീഴുന്ന രംഗമാണിത്. പമ്പ നദിയില്‍ ആഴമില്ലാത്ത കരയിലായിരുന്നു ഷൂട്ടിങ്. കൊല്ലത്തെ ഒരു വിവാഹ ഫോട്ടോഗ്രഫി സ്ഥാപനമാണ് ഈ വീഴ്ചയുടെ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഒരാഴ്ചയക്കിടെ നാലു ലക്ഷത്തോളം പേരാണ് ഇതു കണ്ടത്.