Sorry, you need to enable JavaScript to visit this website.

ഹേമന്ദ് കർക്കറെ കൊല്ലപ്പെടാൻ കാരണം തന്റെ ശാപമെന്ന് സാധ്വി

ഭോപാൽ- മലേഗാവ് സ്‌ഫോടന കേസിലെ പ്രതിയും ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാർത്ഥിയുമായ സാധ്വി പ്രജ്ഞ താക്കൂർ മുംബൈ ഭീകരവിരുദ്ധ സ്‌ക്വാഡിലെ മേധാവിയായിരുന്ന ഹേമന്ദ് കർക്കറക്കെതിരെ കടുത്തപരാമർശവുമായി രംഗത്ത്. മുംബൈ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ട ഹേമന്ദ് കർക്കറക്കെതിരെയാണ് സാധ്വി പ്രജ്ഞ താക്കൂർ രംഗത്തെത്തിയത്. തന്റെ ശാപമാണ് ഹേമന്ദ് കർക്കറയുടെ മരണത്തിന് കാരണമെന്നാണ് സാധ്വി പ്രജ്ഞ താക്കൂർ പാർട്ടി പ്രവർത്തകരുടെ യോഗത്തിൽ വ്യക്തമാക്കിയത്. 2008-ലെ മലേഗാവ് സ്ഫാടനത്തിൽ പിടികൂടിയ തന്നെ ഹേമന്ദ് കർക്കറെ ക്രൂരമായി മർദ്ദിച്ചിരുന്നുവെന്നും അധിക്ഷേപിച്ചിരുന്നതായും സാധ്വി പറയുന്നു. ഹേമന്ദ് കർക്കറെയുടെ നേതൃത്വത്തിലുള്ള ഭീകരവിരുദ്ധ സ്‌ക്വാഡാണ് 2008-ൽ സാധ്വിയെ അറസ്റ്റ് ചെയ്തത്. കേസിൽ ഇപ്പോൾ ജാമ്യത്തിലുള്ള സാധ്വിയെയാണ് ഭോപ്പാലിൽ കോൺഗ്രസിന്റെ ദ്വിഗ് വിജയ് സിംഗിനെതിരെ ബി.ജെ.പി മത്സരിപ്പിക്കുന്നത്. ഈ കേസിൽ താൻ നിരപരാധിയാണെന്നും ഹേമന്ദ് കർക്കറെയെ ശപിച്ചിരുന്നുവെന്നും ആ ശാപമാണ് കർക്കറെയുടെ ജീവൻ അവസാനിപ്പിച്ചതെന്നും സാധ്വി അവകാശപ്പെടുന്നു. എന്നെ അറസ്റ്റ് ചെയ്തത് മുതലാണ് ഹേമന്ദ് കർക്കറെയുടെ കഷ്്ടകാലം ആരംഭിച്ചത്. അറസ്റ്റ് ചെയ്ത് കൃത്യം 45 ദിവസം ആയപ്പോഴേക്കും കർക്കറെ കൊല്ലപ്പെട്ടുവെന്നും സാധ്വി പറഞ്ഞു.
 

Latest News