ശ്രീനഗര്‍-2019 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് ഈ നവദമ്പതികളാണ്. ഇന്ന് നടന്ന വിവാഹ ചടങ്ങുകള്‍ക്ക് ശേഷം നേരെ പോളിംഗ് ബൂത്തിലെത്തിയതാണ് ഇരുവരും വാര്‍ത്തകളില്‍ നിറയാന്‍ കാരണം.ജമ്മു കശ്മീരിലെ ഉദംപൂര്‍ പോളിംഗ് സ്റ്റേഷനിലേക്കാണ് നവദമ്പതികള്‍ സമ്മതിദാനം രേഖപ്പെടുത്താന്‍ എത്തിയത്. വിവാഹ വസ്ത്രമണിഞ്ഞ് കൈകള്‍ കോര്‍ത്ത് പോളിംഗ് സ്റ്റേഷനിലെത്തിയ ഇരുവരെയും വോട്ട് രേഖപ്പെടുത്തി മടങ്ങി. ജമ്മു കശ്മീരിലെ ശ്രീനഗറിലും ഉദംപൂരിലുമാണ് ഇന്ന് വോട്ടിംഗ് നടന്നത്. രാവിലെ 7 മണിക്കാണ് വോട്ടിംഗ് ആരംഭിച്ചത്.