ന്യൂദല്‍ഹി- ഹിന്ദുത്വ ഭീകരത എന്നത് യു.പി.എ സര്‍ക്കാര്‍ സൃഷ്ടിച്ചതാണെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്. അങ്ങനെയൊന്ന് ഉണ്ടായിരുന്നില്ലെന്നും ഇപ്പോഴുമില്ലെന്നും രാം മാധവ് വാര്‍ത്താ ലേഖകരോട് പറഞ്ഞു.
ഹിന്ദുത്വ ഭീകരര്‍ നടത്തിയ മാലേഗാവ് സ്‌ഫോടനത്തിലെ പ്രതി സാധ്വി പ്രജ്ഞ സിങ് ഠാക്കൂര്‍ ഭോപ്പാല്‍ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായ പശ്ചാത്തലത്തിലാണ് രാം മാധവിന്റെ അവകാശവാദം. ചിലയാളുകളെ തെറ്റായാണ് ജയിലിലടച്ചത്. ആരോപണങ്ങള്‍ നേരിടുന്ന ഒരാളെ സ്ഥാനാര്‍ഥിയാക്കിയതില്‍ ബി.ജെ.പിയെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല.
സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനമെടുത്തത് ബി.ജെ.പി മധ്യപ്രദേശ് ഘടകമാണ്. ഹിന്ദുഭീകരതയെ കുറിച്ച് രാജ്യമാകെ കുപ്രചാരണം നടത്തിയ ദിഗ് വിജയ് സിങിനെതിരെ യോജിച്ച സ്ഥാനാര്‍ഥിയാണ് സ്വാധി പ്രജ്ഞയെന്നും അദ്ദേഹം അവകാശപ്പെട്ടു.