ചെന്നൈ-ചൈനീസ് നിര്‍മ്മിത ലിപ്‌സിങ്ക് ആപ്പായ ടിക് ടോക്കിന് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തി ഗൂഗിള്‍. ടിക് ടോക്ക് പൂര്‍ണമായും നിരോധിക്കണമെന്ന മദ്രാസ് കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഗൂഗിളിന്റെ നടപടി. കുട്ടികളില്‍ അശ്ലീലത പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നിര്‍ണായക വിധി. ഇതിന്റെ ഭാഗമായി കാര്യങ്ങള്‍ വ്യക്തമാക്കി ആപ്പിളിനും ഗൂഗിളിനും കേന്ദ്ര സര്‍ക്കാര്‍ കത്തയച്ചു. തുടര്‍ന്ന് ടിക് ടോക്കിന് വിലക്കേര്‍പ്പെടുത്തി ഗൂഗിളും രംഗത്തെത്തി. ഇന്നലെ മുതല്‍ ഗൂഗിളിന്റെ പ്ലേസ്‌റ്റോറില്‍ ആപ്പ് ലഭ്യമല്ല.
ഗുണ നിലവാരം ഉറപ്പുവരുത്തുന്നതില്‍ വീഴ്ച വരുത്തിയതാണ് ഇന്ത്യയില്‍ ടിക് ടോക്കിന് വിനയായത്. അശ്ലീല ദൃശ്യങ്ങള്‍ ആപ്പു വഴി പ്രചരിക്കപ്പെടുന്നതും ആപ്പ് ദുരുപയോഗം ചെയ്ത വാര്‍ത്തകളും നേരത്തെ പുറത്തു വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതി നടപടി. ചൈനീസ് ആപ്പായ ടിക്ക് ടോക്കിന് ഇന്ത്യയിലാണ് ഏറെ പ്രചാരം ലഭിച്ചിരുന്നത്.
ചൈനീസ് കമ്പനികളെല്ലാം ഇന്ത്യയില്‍ ഓഫിസ് തുടങ്ങണമെന്നും നിയമപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വഴിയൊരുക്കണമെന്നു0 കേന്ദ്രം നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ല.