ഹൈദരാബാദ്- മാര്‍ച്ച് 23-ന് പാക്കിസ്ഥാന്‍ ദേശീയ ദിനത്തോടനുബന്ധിച്ച് പാക്ക് സേന പുറത്തിറക്കിയ ദേശഭക്തി ഗാനത്തിന്റെ വരികളും ഈണവും കോപ്പിയടിച്ച് തെലങ്കാനയിലെ ഏക ബിജെപി എംഎല്‍എ ടി രാജാ സിങ് ഇന്ത്യന്‍ സേനയ്ക്കു സമര്‍പ്പിച്ചതിനെ ചൊല്ലി ട്വിറ്ററില്‍ കലഹം. താന്‍ എഴുതിയതെന്ന് അവകാശപ്പെട്ട് പാട്ടിലെ ഏതാനും വരികള്‍ ആലപിക്കുന്ന വിഡിയോ ഏപ്രില്‍ 12-ന് രാജാ സിങ് ട്വീറ്റ് ചെയ്തിരുന്നു. ഇത് വൈറലായതോടെയാണ് പാക്ക് സേനാ വക്താവ് ഈ കോപ്പിയടി കയ്യോടെ പിടികൂടിയത്. കള്ളം കയ്യോടെ പിടികൂടിയെങ്കിലും ബിജെപി എംഎല്‍എയും വിട്ടു കൊടുത്തില്ല. ട്വിറ്ററില്‍ ഇരുവരും വാഗ്വാദവുമുണ്ടായി.
പാക് സേനാ വക്താവ് പരമാര്‍ശിച്ച ഗാനം യുട്യൂബില്‍ ലഭ്യമാണ്. ഈ ഗാനത്തിലെ വരികളാണ് ഈ ബിജെപി നേതാവും പാടിയിരിക്കുന്നത്. പാക്കിസ്ഥാന്‍ സിന്ദാബാദ് എന്നു പറയുന്നിടത്ത് ഹിന്ദുസ്ഥാന്‍ സിന്ദാബാദ് എന്നാക്കി മാറ്റിയിട്ടുണ്ട്.
'താങ്കള്‍ പാട്ട് കോപ്പിയടിച്ചതില്‍ സന്തോഷം. സത്യം പറയുന്നത് കൂടി കോപ്പിയടിക്കണം,' എന്നായിരുന്നു പാക് സേനാ വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂറിന്റെ പ്രതികരണം. പാക് മാധ്യമങ്ങള്‍ തന്റെ 'ഹിന്ദുസ്ഥാന്‍ സിന്ദാബാദ്' എന്ന പാട്ട് ഏറ്റെടുത്തതു കാണുന്നതില്‍ സന്തോഷമുണ്ടെന്നും ഭീകരരുടെ രാജ്യം പാട്ടുകാരെ ഉണ്ടാക്കുന്നതില്‍ ആശ്ചര്യമുണ്ടെന്നും ബിജെപി എംഎല്‍എ പ്രതികരിച്ചു. പാക്ക് ഗായകര്‍ തന്റെ പാട്ടാണ് കോപ്പിയടിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പാക് മാധ്യമങ്ങള്‍ ആ പാട്ട് വാര്‍ത്തയാക്കിയിട്ടില്ലെന്ന് പാക് സേനാ വക്താവ് മറുപടി നല്‍കി. ലോകത്ത് മറ്റിടങ്ങളിലെല്ലാം ഇതിനു പറയുന്നത് മറ്റൊന്നാണ്. സത്യം പറയുന്നത്കൂടി കോപ്പിയടിക്കണമെന്ന് മുന്‍ ട്വീറ്റില്‍ പറഞ്ഞത് ആവര്‍ത്തിക്കുന്നു. ഈ കളവില്‍ ഒരു ആശ്ചര്യവുമില്ല- ഗഫൂര്‍ ട്വീറ്റ് ചെയ്തു. സാഹില്‍ അലി ബഗ്ഗ എഴതിയ പാക്കിസ്ഥാന്‍ സിന്ദാബാദ് എന്ന ഗാനം ഇക്കഴിഞ്ഞ മാര്‍ച്ച് 23ന് പാക് ദേശീയ ദിനത്തില്‍ പുറത്തിറക്കിയതാണെന്നും ഗഫൂര്‍ വ്യക്തമാക്കി.
My new song which will be released on 14th April at 11:45 AM on the occasion of #SriRamNavami is dedicated to our #IndianArmy forces. pic.twitter.com/Es391cE2PT
— Chowkidar Raja Singh (@TigerRajaSingh) April 12, 2019