ചെന്നൈ: തമിഴ് നടനും മുന്‍ എംപിയുമായിരുന്ന ജെകെ റിതേഷ് അന്തരിച്ചു. ഹൃദയസ്തംഭനമാണ് മരണ കാരണം. 46 വയസ്സുകാരനാണ് റിതേഷ് . ആര്‍എല്‍ ബാലാജിയുടെ രാഷ്ട്രീയ ആക്ഷേപ ഹാസ്യ സിനിമയായ എല്‍കെജിയിലാണ് റിതേഷ് അവസാനമായി അഭിനയിച്ചത്.
രാമനാഥപുരം സ്ഥാനാര്‍ത്ഥി നൈനാര്‍ നാഗേന്ദ്രനു വേണ്ടി പ്രചാരണം നടത്തുന്നതിനിടെ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടാവുകയായിരുന്നു.
ശ്രീലങ്കയിലെ കാന്‍ഡിയില്‍ ജനിച്ച അദ്ദേഹം 1976ല്‍ തമിഴ്‌നാട്ടിലെ രാമേശ്വരത്തേക്ക് കുടിയേറുകയായിരുന്നു. 2009 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാമനാഥപുരത്തു നിന്നും എഡിഎംകെ സീറ്റില്‍ മത്സരിച്ച അദ്ദേഹം അവിടെ നിന്നും വിജയിച്ച് എംപി ആയി. ഭാര്യയും രണ്ട് ആണ്‍ മക്കളുമുണ്ട്.