ന്യൂയോര്‍ക്ക്: ഫെയ്‌സ്ബുക്ക് മേധാവി സക്കര്‍ബര്‍ഗ് കഴിഞ്ഞ മൂന്ന് വര്‍ഷമായി ശമ്പളമായി വാങ്ങുന്നത് വെറും ഒരു ഡോളര്‍ മാത്രം. എന്നാല്‍ അദ്ദേഹത്തിന്റെ സുരക്ഷയ്ക്കുള്‍പ്പടെ 2018 ല്‍ കമ്പനി ചിലവാക്കിയതാകട്ടെ 2.26 കോടി ഡോളര്‍ (156 കോടി രൂപ) ആണെന്നാണ് റിപ്പോര്‍ട്ട്. സക്കര്‍ബര്‍ഗിന്റേയും കുടുംബത്തിന്റേയും സുരക്ഷയ്ക്ക് വേണ്ടിയാണ് ഇതില്‍ രണ്ട് കോടി ഡോളറും ചിലവാക്കിയത്. 2017 ല്‍ 90 ലക്ഷം ഡോളറായിരുന്നു സക്കര്‍ബര്‍ഗിന്റേയും കുടുംബത്തിന്റേയും സുരക്ഷയ്ക്ക് വേണ്ടി ചിലവഴിച്ച തുക.സ്വകാര്യ ജെറ്റ് വിമാനങ്ങള്‍ ഉപയോഗിക്കുന്നതിനായാണ് ബാക്കിയുള്ള 26 ലക്ഷം ഡോളര്‍ ചിലവാക്കിയിരിക്കുന്നത്. ഫെയ്‌സ്ബുക്കിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഷെറില്‍ സാന്റ്‌ബെര്‍ഡ് 2018 ല്‍ വാങ്ങിയത് 2.37 കോടി ഡോളറാണ്.