Sorry, you need to enable JavaScript to visit this website.

നെതര്‍ലാന്റ്‌സില്‍ വേശ്യാവൃത്തി  നിരോധിക്കണമെന്ന് ഭീമ ഹരജി 

ആംസ്റ്റര്‍ഡാം: വേശ്യാവൃത്തി നിരോധിക്കണമെന്ന ആവശ്യവുമായി നെതര്‍ലാന്റ്‌സില്‍ യുവാക്കള്‍. ഈ ആവശ്യം ഉന്നയിച്ച് 40,000 യുവാക്കള്‍ ഒപ്പിട്ട ഹര്‍ജിയും സമര്‍പ്പിച്ചു. 
വേശ്യാവൃത്തി നിരോധിക്കണമെന്ന ആവശ്യവുമായി സമര്‍പ്പിച്ച ഹര്‍ജി ഡച്ച് പാര്‍ലമെന്റ് ചര്‍ച്ചയ്‌ക്കെടുക്കാന്‍ ഒരുങ്ങുകയാണിപ്പോള്‍. വേശ്യാവൃത്തി നിരോധിക്കപ്പെടാത്ത ലോകത്തിലെ ഒരേയൊരു  രാജ്യമാണ് യൂറോപ്പിലെ നെതര്‍ലാന്റ്‌സ്. സോഷ്യല്‍ മീഡിയകളില്‍ ഈ ആവശ്യമുന്നയിച്ച് പ്രചരണം ശക്തമാകുന്നതിനിടെയാണ് ഹര്‍ജിയുമായി യുവാക്കള്‍ രംഗത്തെത്തിയത്.
'ഞാന്‍ വിലമതിക്കാനാകാത്തത്' എന്ന പേരിലാണ് സമൂഹ മാധ്യമങ്ങളിലും അല്ലാതെയും പ്രചാരണങ്ങള്‍ നടക്കുന്നത്. 'അത് നിങ്ങളുടെ സഹോദരിയായിരുന്നെങ്കിലോ?' എന്നാണ് മറ്റൊരു പ്രചരണ വാക്യം. വേശ്യാവൃത്തി എന്നത് അസമത്വത്തിന്റെ ലക്ഷണമാണ് എന്നാണ് ക്യാമ്പയിനിലെ പ്രധാന വാക്യം. വേശ്യാവൃത്തിയുടെ കേന്ദ്രമായ ആംസ്റ്റര്‍ഡാമിലെ ചുവന്ന തെരുവ് നഗരത്തിന് മോശം പ്രതിഛായയുണ്ടാക്കി. 
നിയമം മൂലം നിരോധിച്ചാല്‍ വേശ്യാവൃത്തി കുറയുമെന്നും ഈ രാജ്യത്തേക്കുള്ള മനുഷ്യക്കടത്ത് കുറയുമെന്നും ലൈംഗികത്തൊഴിലാളികളാല്‍ ചൂഷണം ചെയ്യപ്പെടുന്നവരുടെ എണ്ണം കുറയുമെന്നുമാണ് പ്രതിഷേധകര്‍ പറയുന്നത്. 
ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്ക് പുനരധിവാസ സാഹചര്യം ഒരുക്കുന്നതില്‍ ഭാഗമായി സാമൂഹ്യ പ്രവര്‍ത്തക സാറാ ലൗസ് 'എക്‌സ്‌പോസ്' എന്ന സംഘടനയ്ക്ക് കീഴില്‍ തുടങ്ങിവച്ച പ്രചരണമാണ് ഇപ്പോള്‍ ജനങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.

Latest News