ജിദ്ദ- ആഗോള വ്യാപകമായി ഫേസ്ബുക്ക് പണിമുടക്കി. വാട്‌സാപ്പ്, ഇന്‍സ്റ്റാഗ്രാം എന്നിവയേയും വിവിധ രാജ്യങ്ങളില്‍ ബാധിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ ഡെസ്‌ക് ടോപ്പില്‍ കിട്ടുന്നില്ലെങ്കിലും ഫേസ്ബുക്ക് മൊബൈലില്‍ കിട്ടുന്നതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വിവിധ രാജ്യങ്ങളിലെ ഉപയോക്താക്കള്‍ ട്വിറ്ററില്‍ പരാതിപ്പെട്ടു.
ഫേസ് ബുക്ക് കുടുംബത്തിത്തെ മൂന്നു വമ്പന്‍ ശൃംഖലകള്‍ ഒരുമിച്ചു പണിമുടക്കുന്നത് ഇതു രണ്ടാം തവണയാണ്. കഴിഞ്ഞ മാസം ലോകത്തിന്റെ പല ഭാഗങ്ങളിലും നിശ്ചലമായ ഫേസ്ബുക്കിന്റെ തകരാര്‍ പരിഹരിക്കാന്‍ 24 മണിക്കൂറെടുത്തിരുന്നു.
ആദ്യമായാണ് ഒരു ദിവസം മുഴുവനായി ഫെയ്‌സ്ബുക്കിന്റെ പ്രവര്‍ത്തനം തടസപ്പെട്ടത്. ഇതിനൊപ്പം പ്രവര്‍ത്തനം മുടങ്ങിയ ഇന്‍സ്റ്റഗ്രാമും വാട്‌സാപ്പും വീണ്ടെടുത്തത് 14 മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു. സെര്‍വറില്‍ മാറ്റംവരുത്തിയതുകൊണ്ടാണ് തടസ്സമുണ്ടായതെന്നായിരുന്നു അന്ന് വിശദീകരിച്ചത്.