Sorry, you need to enable JavaScript to visit this website.

അൻപത് ശതമാനം വി.വി പാറ്റ് രസീതുകൾ എണ്ണണം; പ്രതിപക്ഷം വീണ്ടും സുപ്രീം കോടതിയിലേക്ക്

ന്യൂദൽഹി- വോട്ടെടുപ്പിൽ അൻപത് ശതമാനം വി.വി പാറ്റ് രസീതുകൾ എണ്ണണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികൾ വീണ്ടും സുപ്രീം കോടതിയിൽ. ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ നൽകിയ ഹരജിയിലെ ആവശ്യങ്ങൾ പൂർണമായും അംഗീകരിക്കാത്തതിനെതിരെയാണ് പുനപരിശോധന ഹരജി നൽകുക. ദൽഹിയിൽ ചേർന്ന 21 പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. വി.വി പാറ്റ് രസീതുകൾ എണ്ണാൻ ആവശ്യമായ സമയം സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും പ്രതിപക്ഷം ആരോപിക്കുന്നു. 
വോട്ടിംഗ് യന്ത്രങ്ങളുടെ സുതാര്യത ഉറപ്പുവരുത്തണമെന്ന് തെലുങ്കുദേശം പാർട്ടി നേതാവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവും എന്താണ് രാജ്യത്ത് നടക്കുന്നതെന്ന് സുപ്രീം കോടതിക് അറിയില്ലെന്ന് ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ആരോപിച്ചു.
 

Latest News