Sorry, you need to enable JavaScript to visit this website.

മോഡി-നിതീഷ് ബന്ധം ലൈല മജ്‌നു പ്രണയത്തേക്കാള്‍ ശക്തമെന്ന് ഉവൈസി

കിഷന്‍ഗഞ്ച്- പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മുഖ്യമന്ത്രി നിതീഷ് കുമാറും തമ്മിലുള്ള ബന്ധം ലൈലാ മ്ജനു പ്രണയത്തോട് താരതമ്യം ചെയ്ത് ആള്‍ ഇന്ത്യ മുസ്്‌ലിം ഇത്തിഹാദുല്‍ മുസ്്‌ലിമീന്‍ (എ.ഐ.എം.ഐ.എം) നേതാവ് അസദുദ്ദീന്‍ ഉവൈസി.

നിതീഷും മോഡിയും തമ്മിലുള്ള പ്രണയം അത്രമാത്രം ശക്തമാണ്. ലൈലു മജ്‌നു പ്രണയത്തേക്കാള്‍ ശക്തമാണത്. ഇവരുടെ പ്രണയ കഥ എഴുതിയാല്‍ ആരാണ് ലൈല, ആരാണ് മജ്‌നു എന്ന് എന്നോട് ചോദിക്കരുത്. അത് നിങ്ങള്‍ തന്നെ തീരുമാനിച്ചാല്‍ മതി- തെരഞ്ഞെടുപ്പ് റാലിയില്‍ ഉവൈസി പറഞ്ഞു.

ലൈലയും മജ്‌നുവും അറിയണം. നിങ്ങളുടെ പ്രണയ കഥ എഴുതുമ്പോള്‍ അതില്‍ സ്‌നേഹത്തിനു പകരം വെറുപ്പായിരിക്കും. ഇവര്‍ ഒരുമിച്ച കാലം, ഹിന്ദുക്കളും മുസ്ലിംകളും തമ്മില്‍ സംഘര്‍ഷം ഉടലെടുത്ത കാലം. അതായിരിക്കും എഴുതപ്പെടുക- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിതീഷ് കുമാറിന്റെ ജെ.ഡി.യു 2105 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായും ആര്‍.ജെ.ഡിയുമായി സഖ്യമുണ്ടാക്കിയാണ് മത്സരിച്ചത്. പക്ഷേ പിന്നീട് ബി.ജെ.പിയുമായി ചേര്‍ന്നാണ് ഭരിക്കുന്നത്.

ബി.ജെ.പിയുടെ സബ്കാ സാത്, സബ് കാ വികാസ് എന്ന മുദ്രാവാക്യം പച്ചക്കള്ളമാണെന്ന് തെളിയിക്കുന്നതാണ് കേന്ദ്ര മന്ത്രിയും ബി.ജെ.പി സ്ഥാനാര്‍ഥിയുമായ മേനകാ ഗാന്ധിയുടെ പ്രസംഗമെന്ന് ഉവൈസി പറഞ്ഞു.

 

 

 

Latest News