സുൽത്താൻപുർ- ഉത്തർപ്രദേശിലെ മുസ്ലിം വോട്ടർമാരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കേന്ദ്രമന്ത്രി മേനക ഗാന്ധിക്കെതിരെ കാരണം കാണിക്കൽ നോട്ടീസ്. സുൽത്താൻപുരിലെ ജില്ലാ മജിസ്ട്രേറ്റാണ് നോട്ടീസ് അയച്ചത്. ഇതിന് പുറമെ തെരഞ്ഞെടുപ്പ് കമ്മീഷനും റിപ്പോർട്ട് അയച്ചു. താൻ നേരത്തെ തന്നെ വിജയിച്ചിട്ടുണ്ടെന്നും മുസ്ലിംകളുടെ വോട്ട് ഇല്ലാതെയാണ് ജയിക്കുന്നതെങ്കിൽ അവരുടെ കാര്യം പരിഗണിക്കാൻ തനിക്ക് ബാധ്യതയില്ല എന്നുമായിരുന്നു മേനക ഗാന്ധിയുടെ കഴിഞ്ഞദിവസത്തെ പ്രസംഗം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മേനക ഗാന്ധി ഇങ്ങിനെ പ്രസംഗിച്ചത്. അതേസമയം, തന്റെ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നുവെന്ന് മേനക ഗാന്ധി പിന്നീട് പ്രതികരിച്ചു. മുസ്ലിംകളെ തനിക്ക് ഇഷ്ടമാണെന്നും ബി.ജെ.പിയുടെ ന്യൂനപക്ഷ സെല്ലിന്റെ യോഗം വിളിച്ചിട്ടുണ്ടെന്നും മേനക ഗാന്ധി പറഞ്ഞു.