Sorry, you need to enable JavaScript to visit this website.

ക്യാമറകളുമായി പോളിംഗ് ബൂത്തില്‍; നെതന്യാഹുവിന്റെ പാര്‍ട്ടിക്കെതിരെ ആരോപണം

ഇസ്രായില്‍ പാര്‍ലമെന്ററി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത ശേഷം ജറൂസലമില്‍ ഫോട്ടോക്ക് പോസ് ചെയ്യുന്ന പ്രധാനമന്ത്രി നെതന്യാഹുവും ഭാര്യ സാറയും.

ജറൂസലം-അറബ് ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ പ്രധാനമന്ത്രി ബെന്‍യാമിന്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിക്കാര്‍ പോളിംഗ് സ്‌റ്റേഷനുകളില്‍ ചെറിയ ക്യാമറുകളുമായി എത്തിയത് വിവാദമായി. പോളിംഗ് സ്‌റ്റേഷനുകളില്‍ ലിക്കുഡ് പാര്‍ട്ടി നിരീക്ഷകര്‍ ക്യാമറകള്‍ ഉപയോഗിക്കുന്ന വീഡിയോകള്‍ സഹിതം പ്രധാന അറബ് പാര്‍ട്ടി ഇല്കഷന്‍ കമ്മിറ്റിക്ക് പരാതി നല്‍കി.

ഇസ്രായിലിലെ അറബ് ന്യൂനപക്ഷത്തെ ഭയപ്പെടുത്തി പോളിംഗ് ബൂത്തുകളില്‍നിന്ന് അകറ്റുകയായിരുന്നു തന്ത്രമെന്ന് അറബ് പാര്‍ട്ടി പറയുന്നു. വോട്ടെടുപ്പില്‍ കൃത്രിമമല്ലെന്ന് ഉറപ്പാക്കുക മാത്രമാണ് ക്യാമറകള്‍ കൊണ്ടുവന്നതിന്റെ ലക്ഷ്യമെന്ന് നെതന്യാഹു അവകാശപ്പെട്ടു. ആളുകള്‍ വോട്ട് ചെയ്യുന്നത് ക്യമാറയില്‍ പകര്‍ത്തുന്നത് നിയമവിരുദ്ധമാണെന്ന് സെന്‍ട്രല്‍ ഇലക് ഷന്‍ കമ്മിറ്റി വക്താവ് പറഞ്ഞു. ചെറിയ ക്യാമറകള്‍ ഒളിപ്പെച്ചത്തിയ ലിക്കുഡ് പാര്‍ട്ടിക്കാര്‍ മറ്റു നിരീക്ഷകരുമായും പോലീസുമായും തര്‍ക്കിക്കുന്ന വിഡിയോകള്‍ ഓണ്‍ലൈനില്‍ പ്രചരിച്ചു.
വോട്ടെടുപ്പ് പൂര്‍ത്തിയായ ഇസ്രായിലില്‍ ബുധനാഴ്ച പുലര്‍ച്ചെയോടെ ഫലങ്ങള്‍ വന്നു തുടങ്ങും. അഴിമതി ആരോപണങ്ങള്‍ നേരിടുന്ന നെതന്യാഹുവിന് വീണ്ടും ഒരുവസരം കിട്ടുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സഖ്യസര്‍ക്കാരുണ്ടാക്കാനുള്ള ശ്രമങ്ങള്‍ നെതന്യാഹു ആരംഭിച്ചിട്ടുണ്ട്.

 

 

Latest News