ബീജിംഗ്: വിവാഹത്തിനൊരുങ്ങി നില്ക്കുന്ന വരനെ ഞെട്ടിച്ച് മുന്‍ കാമുകിയെത്തി. ചൈനയിലാണ് വിവാഹത്തിനായി വേദിയില്‍ നില്ക്കുന്ന വധുവര•ാരെ ഞെട്ടിച്ച് വരന്റെ മുന്‍ കാമുകി രംഗപ്രവേശം നടത്തിയത്.
മണവാട്ടിയെ പോലെ ഒരുങ്ങി വേദിയിലെത്തിയ ഇവര്‍ മുന്‍ കാമുകനോട് മാപ്പ് ചോദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്.
വിവാഹ വാഗ്ദാനങ്ങള്‍ നല്കി താലി ചാര്‍ത്തി പരസ്പരം ചുംബിക്കാന്‍ ഒരുങ്ങിയപ്പോഴാണ് ഏവരെയും ഞെട്ടിച്ച് മുന്‍ കാമുകി എത്തിയത്.
വെളുത്ത ഗൗണും വെയ്ലും അണിഞ്ഞ് നവവധുവിനെപ്പോലെ ഒരുങ്ങിയാണ് കാമുകി എത്തിയത്. പരസ്പരം ഒത്തു പോകാന്‍ സാധിക്കാതെ വന്നതോടെയാണ് മുന്‍പ് പ്രണയത്തിലായിരുന്ന ഇരുവരും പിരിഞ്ഞത്. പിരിഞ്ഞത് തന്റെ ഭാഗത്ത് നിന്നുള്ള തെറ്റാണെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടി മുട്ടില്‍ നിന്ന് മാപ്പും ചോദിച്ചു. വരന്റെ കയ്യില്‍ മുറുകെ പിടിച്ചായിരുന്നു ക്ഷമാപണം. എന്നാല്‍ കൈ തട്ടി മാറ്റി വരന് വധുവിനെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. ഇതോടെ മുട്ടില്‍ നിന്ന് വരന്റെ ഷര്‍ട്ടില്‍ പിടിച്ച് വലിക്കാന്‍ തുടങ്ങി പെണ്‍കുട്ടി. എല്ലാം കണ്ടു ക്ഷമ നശിച്ച വധു സ്റ്റേജില്‍ നിന്നും നടന്നകന്നു.. പിന്നാലെ വരനും.