ന്യൂയോര്‍ക്ക്- മൂന്നു വയസ്സുള്ള മകനെ പെട്രോള്‍ പമ്പിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ മൂത്രമൊഴിക്കാന്‍ സമ്മതിച്ച മാതാവ് അറസ്റ്റില്‍. പൂര്‍ണഗര്‍ഭിണിയായ ഇവര്‍ക്ക് തടവുശിക്ഷ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയിലെ ജോര്‍ജിയയിലാണ് സംഭവം.
കാറില്‍ പോകുമ്പോള്‍, മകന് മൂത്രമൊഴിക്കാന്‍ മുട്ടുകയും സമീപത്തുകണ്ട ഗ്യാസ് സ്റ്റേഷന്‍ പാര്‍ക്കിംഗ് ലോട്ടില്‍ കാര്‍ നിര്‍ത്തി മകനെ പുറത്തിറക്കി മൂത്രമൊഴിപ്പിക്കുകയുമായിരുന്നു. മകന് മറയായി നിന്ന് വനിത അവനെ മൂത്രമൊഴിപ്പിക്കുന്നത് ശ്രദ്ധയില്‍പെട്ട സമീപത്തുണ്ടായിരുന്ന പോലീസ് ഓഫീസര്‍ കേസെടുക്കുകയുമായിരുന്നു.
തനിക്ക് വേറെ നിവൃത്തിയില്ലായിരുന്നുവെന്നാണ് മാതാവായ ജോണ്‍സ് പറയുന്നത്. ഈ മാസം അവസാനമാണ് ജോണ്‍സിന്റെ പ്രസവ തീയതി. അതിന് മുമ്പേ അവര്‍ ജയിലില്‍ പോകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.