ന്യൂദല്‍ഹി- ടൊയോട്ടയുടെ ഇന്ത്യയിലെ ബെസ്റ്റ് സെല്ലര്‍ കാറായ ഇന്നോവ ക്രിസ്റ്റക്ക് പുതിയ പതിപ്പിറങ്ങി. 14.93 ലക്ഷം മുതല്‍ 22.43 ലക്ഷം വരെയാണ് 2019 ലെ പുതുക്കിയ മോഡലിന്റെ വില നിലവാരം. ഇന്നോവ ടൂറിംഗ് സ്‌പോര്‍ട്ട് റേഞ്ചില്‍ വില 18.92 മുതല്‍ 23.47 വരെയാണ്. ക്രിസ്റ്റ ഡീസല്‍ വേരിയന്റുകളാണ് കൂടുതല്‍ ഫീച്ചറുകളുമായും മികച്ച ഇന്റീരിയറുമായും പുറത്തിറക്കിയിരിക്കുന്നത്.