ലണ്ടന്‍- പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് കോടികള്‍ വായ്പ എടുത്ത് തിരിച്ചടക്കാതെ ഇന്ത്യയില്‍ നിന്ന് മുങ്ങിയ മദ്യ വ്യവസായ വിജയ് മല്യയ്ക്ക് ബ്രിട്ടനില്‍ തിരിച്ചടി. ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്ന ഉത്തരവിനെതിരെ മല്യ നല്‍കിയ അപ്പീല്‍ ബ്രിട്ടനിലെ ഹൈക്കോടതി തള്ളി. 9000 കോടിയുടെ ബാങ്ക് വായ്പാ വെട്ടിപ്പു നടത്തിയ മല്യയെ ഇന്ത്യയ്ക്കു കൈമാറണമെന്ന് ഡിസംബറില്‍ ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. പിന്നീട് ഫെബ്രുവരിയില്‍ ഈ ഉത്തരവ് ബ്രിട്ടീഷ് ആഭ്യന്തര വകുപ്പ് അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് മല്യ അപ്പീല്‍ നല്‍കിയിരുന്നത്. ഈ അപ്പീല്‍ തള്ളിയതിനെതിരെ വീണ്ടും കോടതിയെ സമീപിക്കാന്‍ മല്യയ്ക്ക് അവസരമുണ്ട്.