ജിദ്ദ: മൂന്ന് -നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് സൗദി അറേബ്യയില്‍ സിനിമാ പ്രദര്‍ശനം പുനരാരംഭിച്ചത്. തലസ്ഥാനമായ റിയാദിലാണ് ആദ്യമായി മലയാള ചിത്രം കഴിഞ്ഞ പെരുന്നാള്‍ സീസണില്‍ പ്രദര്‍ശിപ്പിച്ചത്. ചെങ്കടല്‍ തീരത്തെ ജിദ്ദ നഗരത്തിലെ റെഡ് സീ മാളില്‍ തിയേറ്റര്‍ സമുച്ചയം പ്രവര്‍ത്തിച്ചു തുടങ്ങിയെങ്കിലും ഇതേ വരെ മലയാള ചിത്രങ്ങള്‍ വന്നില്ലെന്ന നിരാശയായിരുന്നു. അതിനെല്ലാം പരിഹാരമായിരിക്കുന്നു. മോഹന്‍ലാലിന്റെ മെഗാ ഹിറ്റ് ചിത്രമായ ലൂസിഫറിന്റെ പ്രദര്‍ശനം അടുത്ത ദിവസം ആരംഭിക്കുകയായി. ഒരു ഘട്ടത്തില്‍ ഇന്ത്യയ്ക്ക് വെളിയില്‍ ഏറ്റവും കൂടുതല്‍ പ്രവാസി മലയാളികളുണ്ടായിരുന്ന ജിദ്ദ നഗരത്തിലെ ഇന്ത്യന്‍ സമൂഹം ആനന്ദസാഗരത്തിലാറാടുകയാണ്.