ലണ്ടന്‍- കുടുതല്‍ മദ്യം നല്‍കാത്തിന് എയര്‍ ഇന്ത്യ പൈലറ്റിനേയും ജീവനക്കാരേയും തെറിവിളിക്കുകയും വംശീയാധിക്ഷേപം നടത്തു ചെയ്ത ഐറിഷ് വനിതയെ ലണ്ടനിലെ കോടതി ആറു മാസം തടവിനു ശിക്ഷിച്ചു. സിമോണ്‍ ബേണ്‍സ് എന്ന അഭിഭാഷയാണ് ശിക്ഷിക്കപ്പെട്ടത്. കഴിഞ്ഞ നവംബറില്‍ മുംബൈയില്‍ നിന്നും ലണ്ടനിലേക്കു പറന്ന എയര്‍ ഇന്ത്യാ വിമാനത്തിലാണ് മദ്യലഹരിയില്‍ ലക്കുകെട്ട് അഴിഞ്ഞാടിയത്. ഇവരെ അനുനിയിപ്പിക്കാനെത്തിയ പൈലറ്റിന്റെ മുഖത്ത് തുപ്പുകയും ചെയ്തിരുന്നു. ഇത് ലജ്ജാകരമാണെന്ന് കോടതി പറഞ്ഞു. ആറു മാസ തടവിനു പുറമെ അധിക്ഷേപത്തിനിരയായ വ്യക്തിക്കു സിമോണ്‍ 300 പൗണ്ട് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു.
മദ്യപിച്ച് ലക്കുകെട്ട സിമോണ്‍ പൈലറ്റിനും ജീവനക്കാര്‍ക്കുമെതിരെ തെറിവിളികളും വംശീയാധിക്ഷേപവും നടത്തുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. വെള്ളമടിച്ചു പൂസായിട്ടും വീണ്ടും മദ്യം ആവശ്യപ്പെട്ടപ്പോള്‍ നല്‍കാതിരുന്നതാണ് ബിസിനസ് ക്ലാസില്‍ യാത്ര ചെയ്തിരുന്ന യുവതിയെ ചൊടിപ്പിച്ചത്. ജീവനക്കാരെ നിരന്തരം ശല്യപ്പെടുത്തിയപ്പോള്‍ കമാന്‍ഡറാണ് വീണ്ടും മദ്യം നല്‍കുന്നത് വിലക്കിയത്. ഇതൊടെ സീറ്റില്‍ നിന്ന് എഴുന്നേറ്റ് വന്ന് ജീവനക്കാരോടും കോക്പിറ്റിനു പുറത്തിറങ്ങിയ പൈലറ്റിനോടും കയര്‍ത്തു. രൂക്ഷമായ തെറിവിളികള്‍ക്കൊപ്പം പൈലറ്റിനു നേരെ തുപ്പുകയും ചെയ്തു. എന്നാല്‍ പൈലറ്റ് അടക്കമുള്ള എയര്‍ ഇന്ത്യാ ജീവനക്കാര്‍ ക്ഷമയോടെ ഇവരെ കൈകാര്യം ചെയ്തത് കൈയടി നേടിയിരുന്നു.