മുംബൈ: മാരുതി ഒമിനി വാനിന്റെ നിര്‍മ്മാണം അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ഒമനി വാന്‍ ആദ്യമായി വിപണിയില്‍ എത്തുന്നത് 1984ലാണ്. മാരുതിയുടെ ആദ്യത്തെ കാര്‍ മാരുതി 800 വിപണിയില്‍ എത്തി അടുത്ത വര്‍ഷമാണ് ഒമിനി വാന്‍ വിപണിയില്‍ എത്തുന്നത്. അതിനുശേഷം മാരുതിയുടെ പല മോഡലുകളും വിപണിയില്‍ എത്തി. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മികച്ച സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കി പുതിയ മാരുതി സുസുക്കി ഇക്കോ വിപണിയില്‍ എത്തിയിരുന്നു. എബിഎസ്, റിവേഴ്സ് പാര്‍ക്കിങ് സെന്‍സര്‍, ഡ്രൈവര്‍ എയര്‍ബാഗ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലേര്‍ട്ട് സിസ്റ്റം എന്നീ സുരക്ഷാ സംവിധാനങ്ങളോടെയാണ് പുത്തന്‍ ഇക്കോ എത്തിയത്. ഇതിന് 3.95 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില. ആള്‍ട്ടോയിലേതിന് സമാനമായ പുതിയ സ്റ്റിയറിങ് വീലാണ് ഇക്കോയിലുള്ളത്. 5 സീറ്റര്‍, 7 സീറ്റര്‍ പതിപ്പിലും കാര്‍ഗോ വാനായും മാരുതി ഇക്കോ ലഭ്യമാകും.