ഹൈദരാബാദ്: ഓണ്‍ലൈന്‍ ഗെയിമുകള്‍ മാതാപിതാക്കള്‍ക്ക് തലവേദന കൂട്ടുകയാണ്. ഓരോ അപകടങ്ങളിലും ചെന്ന് പെടേണ്ട എന്ന് കരുതി സ്വന്തം കുട്ടികളെ തിരുത്താന്‍ ശ്രമിക്കുമ്പോള്‍ സ്വന്തം കുട്ടികളെ നഷ്ടപ്പെടുന്ന അവസ്ഥ വരുകയാണ് മാതാപിതാക്കള്‍ക്ക്. ഓണ്‍ലൈന്‍ ഗെയിമായ പബ്ജി കളിച്ചതിന് രക്ഷിതാക്കള്‍ വഴക്ക് പറഞ്ഞ സങ്കടത്തില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. ഹൈദരാബാദിലാണ് സംഭവം. പത്താംക്ലാസിലെ പരീക്ഷ നടന്നുകൊണ്ടിരിക്കുന്ന കുട്ടിയോട് കളിക്കാതെ പോയിരുന്നു പഠിക്കാന്‍ പറഞ്ഞതില്‍ മനംനൊന്ത് കുട്ടി ആത്മഹത്യ ചെയ്തുവെന്ന് മല്‍ക്കാനഗിരി പോലീസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടറായ റെഡി പറഞ്ഞത്. അമ്മ വഴക്കുപറഞ്ഞപ്പോള്‍ മുറിയില്‍ കയറി വാതില്‍ അടച്ചിരുന്ന കുട്ടി ഒരുപാട് നേരമായിട്ടും വാതില്‍ തുറക്കാത്തതില്‍ സംശയിച്ച് വീട്ടുകാര്‍ വാതില്‍ തള്ളിതുറന്നപ്പോഴാണ് കുട്ടി ആത്മഹത്യ ചെയ്ത നിലയില്‍ കാണപെട്ടത്.
യുവാക്കള്‍ക്കും കുട്ടികള്‍ക്കുമിടയില്‍ വളരെയധികം പ്രചാരമുള്ള ഓണ്‍ലൈന്‍ വാര്‍ ഗെയിം ആണ് പബ്ജി. ഇത് കുട്ടികളെ വളരെ മോശമായി ബാധിക്കുന്നു എന്ന വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് പബ്ജിയ്ക്ക് പല സ്ഥലങ്ങളിലും നിരോധനവും നിയന്ത്രണവും ഏര്‍പ്പെടുത്തിരുന്നു