കൊച്ചി: മലയാളികളുടെ വെള്ളിത്തിരയിലെ യുവ കാമുകനാണ് എന്നും കുഞ്ചാക്കോ ബോബന്‍. ആറുവര്‍ഷത്തെ നീണ്ട പ്രണയത്തിനൊടുവിലാണ് പ്രിയയെ ചാക്കോച്ചന്‍ സ്വന്തമാക്കുന്നത്. ഇപ്പോള്‍ 14 വര്‍ഷം പിന്നിടുന്നു. വിവാഹവാര്‍ഷിക ദിനത്തില്‍ ചാക്കോച്ചന്‍ കുറിച്ചതിങ്ങനെ.. 14 വര്‍ഷത്തെ വിവാഹ ജീവിതം. ജീവപര്യന്തം പോലും 14 വര്‍ഷം മാത്രമെ ഉള്ളൂ, തമാശ പറഞ്ഞതാണ്. ഭാര്യേ, നീ എന്റെ ജീവിതം അതിമനോഹരമാക്കി. ഈ വിവാഹവാര്‍ഷികം നമുക്ക് വളരെയേറെ പ്രത്യേകത തരുന്നതാണ്. പ്രേക്ഷകരായ നിങ്ങളുടെ പിന്തുണയ്ക്കും നന്ദിയെന്ന് ചാക്കോച്ചന്‍ കുറിച്ചു.
2005 ഏപ്രില്‍ രണ്ടിനാണ് ഇരുവരും വിവാഹിതരായത്. സന്തോഷകരമായ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന ജോഡികളാണിവര്‍. ആഷിഖ് അബു സംവിധാനം ചെയ്യുന്ന വൈറസാണ് ചാക്കോച്ചന്റെ പുതിയ ചിത്രം. ജിസ് ജോയ് ചിത്രം, സൗബിന്‍ ഷാഹിര്‍ഗപ്പി സംവിധായകന്‍ ജോണ്‍ പോള്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം ഇവയാണ് ചാക്കോച്ചന്റെ പുതിയ പ്രോജക്ടുകള്‍.
തട്ടുംപുറത്ത് അച്യുതന്‍, അള്ള് രാമേന്ദ്രന്‍ എന്നിവയാണ് ചാക്കോച്ചന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രങ്ങള്‍.