ഛപ്ര- ബിഹാറിലെ ഛപ്രയില്‍ തപ്തി ഗംഗ എക്സ്പ്രസ് പാളം തെറ്റി നാല് പേര്‍ക്ക് പരിക്കേറ്റു. രാവിലെ 9.45 ഓടെ ട്രെയിനിന്റെ 13 കോച്ചുകളാണ് പാളം തെറ്റിയത്. വരാണസി ഡിവിഷനില്‍ ഗൗതം അസ്താന് റെയില്‍വെ സ്റ്റേഷനു സമീപമാണ് അപകടം.
പരിക്കേറ്റ നാലു പേരെ പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ആരുടേയും പരിക്ക് ഗുരുതരമല്ലെന്നും നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സഞ്ജയ് യാദവ് പറഞ്ഞു. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തിയെന്നും അപകട കാരണം അറിവായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.