നടുറോഡില്‍ കാര്‍ ഡ്രൈവറുടെ സീറ്റ് ലക്ഷ്യമിട്ട് ഇഴഞ്ഞുവന്ന പാമ്പിന്റെ ദൃശ്യം വൈറലായി. അമേരിക്കയിലെ ജോര്‍ജിയയില്‍ ഹൈവേയിലൂടെ അതിവേഗത്തില്‍ പോകുമ്പോഴാണ് ഡ്രൈവര്‍ റിയാന്‍ മെക്മര്‍ഫി ആ കാഴ്ച കണ്ടത്. കാറില്‍ കയറാന്‍ വിന്‍ഡോയിലേക്ക് ഇഴഞ്ഞുനീങ്ങുന്ന ഒരു കൂറ്റന്‍ പാമ്പ്.
കാറിനു നല്ല വേഗമുണ്ടായിരുന്നെങ്കിലും പാമ്പിന്റെ യാത്രക്ക് അത് തടസ്സമായില്ല. സെക്കന്‍ഡുകള്‍ക്കകം പാമ്പ് ഡ്രൈവറുടെ വിന്‍ഡോയിലെത്തി.
എന്തൊരു നാശമെന്ന് പറഞ്ഞു കൊണ്ട് റിയാന്‍ കാര്‍ നടുറോഡില്‍ നിര്‍ത്തി. നിമിഷങ്ങള്‍ക്കം പാമ്പ് കാറില്‍നിന്നിറങ്ങി വേറെ വഴിക്ക് പോയി.