Sorry, you need to enable JavaScript to visit this website.

പഴയ ഇന്ത്യ തിരിച്ചു വരും- മണി ശങ്കര്‍ അയ്യര്‍ 

ദുബായ്: അച്ഛാദിന്‍' മുദ്രാവാക്യം മോഡി പോലും കൈവിട്ടിരിക്കെ, മെയ് 23ന്റെ തെരഞ്ഞെടുപ്പുഫലം ഇന്ത്യന്‍ സെക്കുലറിസത്തിന്റെ വീണ്ടെടുപ്പ് കൂടിയായിരിക്കുമെന്ന് മണി ശങ്കര്‍ അയ്യര്‍.യു.പി.എ സംവിധാനം നേരത്തെ നിലവില്‍ വന്നതു പോലും തെരഞ്ഞെടുപ്പാനന്തരമാണ്. എന്നിരിക്കെ, ഇക്കുറി കോണ്‍ഗ്രസ് സഖ്യം ഇന്ത്യ ഭരിക്കുമെന്നും അയ്യര്‍ പറയുന്നു. ഉത്തര്‍പ്രദേശില്‍ എസ്.പി, ബി.എസ്.പി സഖ്യത്തോട് കോണ്‍ഗ്രസ് കൂടി ചേര്‍ന്നു നിന്നാല്‍ ബി.ജെ.പിക്ക് എട്ട് സീറ്റു പോലും ലഭിക്കില്ല. മഹാരാഷ്ട്രയില്‍ എന്‍.സി.പി, കോണ്‍ഗ്രസ് സഖ്യം മികച്ച ജയം നേടും. പശ്ചിമ ബംഗാളില്‍ മാത്രമാണ് ബി.ജെ.പിക്ക് ചെറിയ നേട്ടം ലഭിക്കുകയയെന്നും മണി ശങ്കര്‍ അയ്യര്‍ വ്യക്തമാക്കി. 

Latest News