ലാഹോര്‍: വിവാഹ ബന്ധം വേര്‍പ്പെടുത്തിയതിലുള്ള പക വീട്ടാന്‍ യുവതിയുടെ നാവ് അറുത്തെടുത്ത് മുന്‍ ഭര്‍ത്താവ്. ലാഹോറിലെ പിന്തി ഭട്ടിയനിലാണ് ക്രൂരമായ സംഭവം ഉണ്ടായത്. നസ്രിന് എന്ന യുവതിയുടെ നാവ് മുന്‍ ഭര്‍ത്താവ് ജഹാംഗീര്‍ മുറിച്ചുമാറ്റുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പാണ് ജഹാംഗിറുമായുള്ള ബന്ധത്തില്‍ നിന്നും നസ്രിന് കോടതി വീവാഹമോചനം അനുവദിച്ചത്. ഇതിലുള്ള പക വീട്ടുന്നതിനായി വീട്ടില്‍ അതിക്രമിച്ച് കയറിയ ശേഷം കത്രിക ഉപയോഗിച്ച് ജഗാംഗീര്‍ യുവതിയുടെ നാവ് അറുത്തു മാറ്റുകയായിരുന്നു. നസ്രിന് ആശുപത്രിയില്‍ ചികിത്സയിലാണ്.
കൃത്യം നടത്തിയ ശേഷം ജഹംഗീര്‍ ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ ജഹാംഗീറിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സുഹൃത്തുക്കളുമൊത്ത് ഡാന്‍സ് ചെയ്യാത്തതിനെ തുടര്‍ന്ന് ഭാര്യയുടെ തല മൊട്ടയടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതായുള്ള സംഭവം ലാഹോറില്‍ നിന്നും കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.