ന്യൂദല്‍ഹി- വിദേശ ഇന്ത്യക്കാരുടെ പ്രശ്നങ്ങളില്‍ യഥാസമയം ഇടപെടുകയും പരിഹാരങ്ങള്‍ കണ്ടെത്തുകയും ചെയ്ത വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ബി.ജെ.പി മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കുമിടയില്‍ വേറിട്ട മുഖമാണ്.
പലപ്പോഴും സംഘ്പരിവാറിന്റെ രൂക്ഷമായ എതിര്‍പ്പിന് ഇരയായ സുഷമക്ക് ഇതര പാര്‍ട്ടികളില്‍നിന്ന് ധാരാളം ആരാധകരുണ്ട്. ട്വിറ്ററില്‍ എതിര്‍പ്പുമായി എത്തിയ സംഘ് പരിവാറുകാര്‍ക്ക് അവര്‍ നല്കിയ മറുപടികളാണ് പാര്‍ട്ടി ഭേദമന്യേ വിദേശ ഇന്ത്യക്കാര്‍ക്ക് സുഷമയെ പ്രിയങ്കരിയാക്കിയത്.
ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, പ്രധാനമന്ത്രി നരേന്ദ്ര മോഡി ആരംഭിച്ച കാമ്പയിന്റെ ഭാഗമായി എല്ലാ മന്ത്രിമാരേയും പോലെ സുഷമയും ട്വിറ്ററിലെ പേരിനു മുന്നില്‍ ചൗക്കീദാര്‍ എന്നു ചേര്‍ത്തിട്ടുണ്ട്.
സഷമാ ജീ നിങ്ങള്ക്കിതുവേണോ എന്നു ചോദിച്ചുകൊണ്ടാണ് മന്ത്രിയെ ഇഷ്ടപ്പെടുന്നവര്‍ ട്വിറ്ററില്‍ അതോട് പ്രതകരിച്ചത്. ചിലര്‍ മന്ത്രിയോട് അതേ കുറിച്ച് ചോദിക്കുകയും ചെയ്തു. വിദേശത്തുള്ള ഇന്ത്യക്കാര്‍ക്കും അവരുടെ താല്പര്യങ്ങള്ക്കും വേണ്ടി കാവല്‍ ജോലിയെടുക്കുന്നതിനാലാണ് ചൗക്കീദാര്‍ എന്നു ചേര്‍ത്തതാണെന്നാണ് സുഷമാ സ്വരാജ് നല്കിയ മറുപടി.