കൊച്ചി: നടന്‍ പൃഥ്വിരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ തിയറ്ററുകള്‍ നിറച്ചു മുന്നേറവെ ചിത്രത്തിനെതിരെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള രംഗത്ത് വന്നു. ലൂസിഫര്‍ എന്നത് സാത്താന്റെ നാമമായാണ് ക്രൈസ്തവര്‍ കരുതുന്നത് ,അത് സകല തലമുറയ്ക്കും ശപിക്കപ്പെട്ട നാമമായിരിക്കുമെന്നും ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് വ്യക്തമാക്കി. ജീവിതമൂല്യങ്ങള്‍ അവതരിപ്പിക്കുന്നതും ,നല്ല സന്ദേശങ്ങള്‍ നല്‍കുന്നതുമായ സിനിമകളെ ഉദ്ദേശിച്ചല്ല ഈ പോസ്റ്റ് എന്നും പറയുന്നു. സഭയെയും ക്രിസ്തീയമൂല്യങ്ങളെയും ,പരിശുദ്ധ കൂദാശകളെയും അപമാനിച്ച ശേഷം സാത്താനും അവന്റെ നാമത്തിനും കയ്യടിയും ആര്‍പ്പുവിളിയും വാങ്ങിക്കൊടുക്കുന്ന മലയാള സിനിമാവ്യവസായം. മറഞ്ഞിരിക്കുന്ന വലിയ വിപത്തിനെ തിരിച്ചറിയാനുള്ള വിവേകം നല്ല തമ്പുരാന്‍ നമുക്ക് നല്‍കട്ടെയെന്ന് സംഘടനയുടെ പോസ്റ്റില്‍ പറയുന്നു.
അതേസമയം, സിനിമയെ പിന്തുണച്ചും ഫേസ്ബുക്ക് പോസ്റ്റിനെ വിമര്‍ശിച്ചും നിരവധി പേരാണ് കമന്റ് ബോക്‌സിലെത്തിയത്. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്പെട്ട ബിഷപ്പ് ഫ്രാങ്കോയെ വച്ച് ആണ് ആരോപണത്തെ സോഷ്യല്‍മീഡിയ നേരിടുന്നത്.