ന്യൂദൽഹി- കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരായ ലാവ്‌ലിൻ കേസ് തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും. പിണറായിയെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയ കീഴ്‌ക്കോടതി വിധിക്കെതിരെ സി.ബി.ഐ നൽകിയ അപ്പീലാണ് പരിഗണിക്കുന്നത്. ജസ്റ്റിസ് മാരായ എംവി രമണ, ശാന്തനഗൗഡർ എന്നിവർ അടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് കേസ് എത്തുക.