മുംബൈ-റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി നിത അംബാനി ദമ്പതികളുടെ മകന്‍ ആകാശ് അംബാനിയുടെ വിവാഹ0 ഏറെ ആര്‍ഭാടങ്ങളോടെ നടന്ന ചുരുക്കം ചില ഇന്ത്യന്‍ വിവാഹങ്ങളില്‍ ഒന്നായിരുന്നു. മാര്‍ച്ച് 9ന് മുംബൈ ബാന്ദ്ര കുര്‍ല കോംപ്ലെക്‌സിലെ ജിയോ വേള്‍ഡ് സെന്ററിലായിരുന്നു വിവാഹ ചടങ്ങുകള്‍. പ്രമുഖ രത്‌നവ്യാപാരി റസല്‍ മേത്തയുടെ മകള്‍ ശ്ലോക മേത്തയുമായാണ് ആകാശിന്റെ വിവാഹം നടന്നത്. വിവാഹ സല്‍ക്കാരത്തില്‍ ബോളിവുഡ് താരങ്ങളടക്കം നിരവധി പ്രമുഖര്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. നിതാ അംബാനി തന്റെ മരുമകള്‍ക്ക് നല്‍കിയ സമ്മാനമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
300 കോടി രൂപ വില വരുന്ന വജ്ര നെക്‌ലേസാണ് നിത മരുമകള്‍ക്ക് നല്‍കിയത്. പാരമ്പര്യമായി സൂക്ഷിക്കുന്ന സ്വര്‍ണ നെക്‌ലേസ് കുടംബത്തിലെ മൂത്ത മരുമകള്‍ക്ക് സമ്മാനിക്കുന്നത് അംബാനി കുടുംബത്തിന്റെ രീതി.
എന്നാല്‍, ശ്ലോകയ്ക്കു പ്രത്യേകമായി എന്തെങ്കിലും നല്‍കണമെന്നു നിത തീരുമാനിക്കുകയായിരുന്നു. ലോക പ്രശസ്ത ആഭരണ നിര്‍മാതാക്കളായ 'മൗവാഡി' ഡിസൈന്‍ ചെയ്ത നെക്‌ലേസാണിത്.
ഏറ്റവും അമൂല്യമായ വജ്രം ഉപയോഗിച്ച് പ്രത്യേക ഡിസൈനിലാണ് നെക്‌ലേസ് ഒരുക്കിയത്. 300 കോടി വിലയുള്ള ഈ നെക്‌ലേസ് ലോകത്തിലെ ഏറ്റവും വിലയേറിയ ആഭരണമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഒരു ആഡംബര ബംഗ്ലാവാണ് ആകാശിന്റെ സഹോദരി ഇഷ നവദമ്പതികള്‍ക്കു സമ്മാനമായി നല്‍കിയത്.