വാട്ട്‌സാപ്പിന്‍റെ പുതിയ ഐഫോണ്‍ അപ്‌ഡേറ്റില്‍ ആകർഷകമായ ഫീച്ചറുകള്‍. ഫോട്ടോ ഫില്‍റ്റര്‍, ഓട്ടോമാറ്റിക് ആല്‍ബം എന്നിവക്കുപുറമെ മെസേജുകള്‍ക്ക് മറുപടി അയക്കാനുള്ള എളുപ്പ വഴിയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ ഫില്‍റ്റര്‍ വഴി നിങ്ങള്‍ക്ക് ഫോട്ടോകളും വിഡിയോകളും മാത്രമല്ല ജിഫ് ഫയലുകള്‍ പോലും ഷെയര്‍ ചെയ്യുന്നതിനു മുമ്പ് എഡിറ്റ് ചെയ്യാം.
പോപ്പ്, ബിആന്റ് ഡബ്ല്യു, കൂള്‍, ക്രോം, ഫിലിം എന്നിങ്ങനെ അഞ്ച് ഫില്‍റ്ററുകളാണുള്ളത്. ഉപയോക്താക്കളെ കൂടുതല്‍ നേരം ആപ്പില്‍ ബന്ധിക്കാന്‍ കൂടുതല്‍ ഫില്‍റ്ററുകള്‍ വരുമെന്ന കാര്യത്തില്‍ സംശയമില്ല.
സുഹൃത്തുക്കള്‍ക്ക് വാട്ട്‌സാപ്പ് വഴി ഫോട്ടോകള്‍ അയക്കുന്ന ശീലമുണ്ടെങ്കില്‍, അഞ്ച് ഫോട്ടോകളില്‍ കൂടുതല്‍ ഷെയര്‍ ചെയ്യുമ്പോള്‍ അതൊരു ആല്‍ബമായി ലഭിക്കുന്നതാണ് മള്‍ട്ടിപ്പിള്‍ പിക്‌ചേഴ്‌സ് ഫീച്ചര്‍.
വാട്ട്‌സാപ്പ് ഗ്രൂപ്പുകളില്‍ മറുപടികള്‍ മാറിപ്പോകാതിരിക്കാന്‍ മറുപടി അയക്കേണ്ട മെസേജ് വലത്തോട്ട് നീക്കിയാല്‍ മതി.
നിലവില്‍ ഈ അപ്‌ഡേറ്റ് ഐഫോണില്‍ മാത്രമാണ് ലഭ്യമായിരിക്കുന്നത്.WhatAApp v2.17.30