ന്യൂദൽഹി- പത്തനംതിട്ടയിൽ ബി.ജെ.പി സ്ഥാനാർഥിയായി കെ. സുരേന്ദ്രൻ മത്സരിക്കും. ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് സുരേന്ദ്രനെ സ്ഥാനാർഥിയായി ബി.ജെ.പി പ്രഖ്യാപിച്ചത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻ പിള്ള അടക്കമുള്ളവർ പത്തനംതിട്ടക്ക് വേണ്ടി ശക്തമായി രംഗത്തുണ്ടായിരുന്നെങ്കിലും ഏറ്റവും ഒടുവിൽ സുരേന്ദ്രന് നറുക്കുവീഴുകയായിരുന്നു. ആർ.എസ്.എസിന്റെ ശക്തമായ സമർദ്ദമാണ് സുരേന്ദ്രന് തുണയായയത്.