കൊച്ചി-വിവാഹശേഷവും പൊതുവെ കാവ്യ പൊതുവേദികളില്‍ നിന്നും അകന്നു നില്‍ക്കുകയാണ്. പ്രത്യേകിച്ച് കുഞ്ഞുണ്ടായ ശേഷം കാവ്യയെയും ദിലീപിനെയും ഒന്നിച്ചു കാണാറുമില്ല. അതുകൊണ്ടു തന്നെ ദിലീപ് കാവ്യ ദമ്പതികളുടെ പുതിയ ചിത്രം വൈറലാക്കി മാറ്റിയിരിക്കുകയാണ് ആരാധകര്‍ .
ഒരു മേശയ്ക്ക് ഇരുവശവും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ ക്യാമറയിലേയ്ക്ക് നോക്കുന്ന കാവ്യയുടെ മുഖത്തേയ്ക്ക് നോക്കി ഇരിക്കുന്ന ദിലീപിന്റെ ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മഞ്ഞഷര്‍ട്ട് ധരിച്ച് പുതിയ ചിത്രത്തിന്റെ ലുക്കിലാണ് ദിലീപ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ദിലീപിന്റെ ഔദ്യോഗിക ഫാന്‍സ് ഗ്രൂപ്പായ 'ദിലീപ് ഓണ്‍ലൈന്‍' ആണ് ദമ്പതികളുടെ ഏറ്റവും പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. മഹാലക്ഷ്മി എവിടെ എന്നാണ് അധികംപേര്‍ക്കും അറിയേണ്ടത്. ഒരു കുഞ്ഞിനെ കാവ്യ താലോലിക്കുന്ന ചിത്രം അടുത്തിടെ വൈറലായിരുന്നു. ഇത് ദിലീപിന്റെയും കാവ്യയുടെയും മകള്‍ മഹാലക്ഷ്മിയുടേതാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, അത് മറ്റൊരു കുഞ്ഞാണെന്നു പിന്നീട് വ്യക്തമായി.