ശരീഫിനെ കണ്ടപ്പോള്‍ മോഡി പറഞ്ഞതെന്ത് ?

ഖസാക്കിസ്ഥാനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നവാസ് ശരീഫിനെ കണ്ടപ്പോള്‍

ഇന്ത്യ, പാക്കിസ്ഥാന്‍ പ്രധാനമന്ത്രിമാരായ നരേന്ദ്ര മോഡിയും നവാസ് ശരീഫും ഖസാക്കിസ്ഥാന്‍ തലസ്ഥാനത്ത് കൂടിക്കാഴ്ച നടത്തി. ഷാങ്ഹായി കോഓപ്പറേഷന്‍ ഓർഗനൈസേഷന്‍ (എസ്.സി.ഒ) ഉച്ചകോടിയില്‍ സംബന്ധിക്കാനാണ് ഇരുവരും ഇവിടെ എത്തിയിത്. അസ്താന ഓപ്പറയില്‍ സംഗീത പരിപാടി ആരംഭിക്കുന്നതിനു മുമ്പ് നേതാക്കളുടെ ലോഞ്ചിലാണ് ഇരുവരും കണ്ടുമുട്ടിയത്.

നവാസ് ശരീഫുമായി ഹസത്ദാനം നടത്തിയ മോഡി അദ്ദേഹത്തിന്‍റെ ആരോഗ്യ വിവരങ്ങളാണ് ആരാഞ്ഞതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. ശരീഫിന് കഴിഞ്ഞ വർഷം മേയില്‍ ലണ്ടനില്‍വെച്ച് ബൈപ്പാസ് സർജറി നടത്തിയിരുന്നു.ശരീഫിന്‍റെ മാതാവിന്‍റെയും കുടുംബത്തിന്‍റേയും വിവരങ്ങളും മോഡി അന്വേഷിച്ചു.

യുറേഷ്യന്‍ ബ്ലോക്കായ എസ്.സി.ഒയില്‍ ഇന്ത്യക്കും പാക്കിസ്ഥാനും അംഗത്വം നല്‍കും. സംഘടനയില്‍ ആറും ഏഴും അംഗങ്ങളായിരിക്കും ഇരു രാജ്യങ്ങള്‍. ചൈന, കസഖിസ്ഥാന്‍, കിർഗിസ്ഥാന്‍, റഷ്യ, തജിക്കിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍ എന്നിവയാണ് മറ്റു രാജ്യങ്ങള്‍.

2015 ല്‍ ലഹോറില്‍ അപ്രതീക്ഷിത സന്ദ‍ർശനം നടത്തി ശരീഫിനെ കണ്ട മോഡി അതിനുശേഷം ആദ്യമായാണ് അദ്ദേഹത്തെ കാണുന്നു. 2015 ഡിസംബർ 25-ന് അഫ്ഗാനിസ്ഥാനിലെ കാബൂളില്‍നിന്നു മടങ്ങുമ്പോഴാണ് വാർത്താ മാധ്യമങ്ങളില്‍നിന്ന് മറച്ചുവെച്ച് ശരീഫിന്‍ ജന്മദിനത്തില്‍ മോഡി ലാഹോറില്‍ ഇറങ്ങിയത്.

2016 ജനുവരി രണ്ടിനുശേഷം ഭീകരർ പഠാന്‍കോട്ട് സൈനിക താവളം ആക്രമിച്ചതിനു ശേഷം ഇന്ത്യ-പാക് ബന്ധം വഷളായി തുടരുകയാണ്. ഈ ആക്രമണത്തിനുപിന്നില്‍ പാക്കിസ്ഥാനാനാണെന്നാണ് ഇന്ത്യയുടെ ആരോപണം.

Latest News