കൊച്ചി: വിഷു ആഘോഷം അടിച്ചു പൊളിക്കാന്‍ ഹിറ്റ് മേക്കര്‍ നാദിര്‍ഷായുടെ മേരാ നാം ഷാജിയെത്തുന്നു. നാദിര്‍ഷായുടെ അമര്‍ അക്ബര്‍ ആന്റണി, കട്ടപ്പനയിലെ ഋതിക് റോഷന്‍ എന്നീ ചിത്രങ്ങള്‍ മലയാളക്കരയിലെ പ്രദര്‍ശന ശാലകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചവയാണ്. ബൈജു, ബിജു മേനോന്‍, ആസിഫ് എന്നിവര്‍ ചിത്രത്തില്‍ വേഷമിടുന്നു. ദിലീപ് പൊന്നന്റേതാണ് തിരക്കഥ.