മുംബൈ: 'മേം ഭി ചൗക്കിദാര്‍' (ഞാനും കാവല്‍ക്കാരനാണ്) എന്ന പേരില്‍ ബിജെപി ആരംഭിച്ച ക്യാമ്പയിന്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്. എന്നാല്‍, ബിജെപിയുടെ ക്യാമ്പയിനെ കളിയാക്കി പഴയ സെന്റര്‍ ഫ്രഷ് ച്യൂയിംഗത്തിന്റെ പരസ്യം കുത്തിപ്പൊക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയയിപ്പോള്‍.
ബാങ്ക് കൊള്ളയടിക്കുന്ന ബാങ്ക് കാവല്‍ക്കാരനെ കൈയ്യോടെ പിടിക്കുന്ന സെന്റര്‍ ഫ്രഷിന്റെ പരസ്യം വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയതാണ്. അന്ന് ലഭിക്കാത്ത സ്വീകാര്യതയും പിന്തുണയുമാണ് പരസ്യത്തിന് ഇന്ന് ലഭിക്കുന്നത്. റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും നിരന്തരം ബിജെപിയ്‌ക്കെതിരെ ഉയര്‍ത്തിയിരുന്ന മുദ്രാവാക്യമാണ് 'ചൗക്കിദാര്‍ ചോര്‍ ഹൈ' എന്നത്.ഇതിനു പിന്നാലെയാണ് 'മേം ഭി ചൗക്കിദാര്‍' എന്ന പേരില്‍ ബിജെപി ക്യാമ്പയിന്‍ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മറ്റ് ബിജെപി നേതാക്കളും തങ്ങളുടെ ട്വിറ്ററില്‍ പേരുകള്‍ക്കൊപ്പം ചൗക്കിദാര്‍ എന്ന് ചേര്‍ക്കുകയും ചെയ്തിരുന്നു.